വിശുദ്ധ ആഴ്‌ചയില്‍ ഒരിക്കല്‍ കൂടി പഴയ ഈസ്‌റ്റര്‍ അനുഭവങ്ങള്‍ ഓര്‍ത്തുപോകുന്നു. പെസഹ ദിവസം കൂട്ടുകാരുടെ വീട്ടില്‍ പാലും അപ്പവും കഴിക്കാന്‍ പോകുന്നതും, ദുഖവെള്ളിയാഴ്‌ച കാല്‍നടയായി മലയാറ്റൂര്‍ മല കയറുന്നതുമാണ് ഇന്നും ദീപ്‌തമായി നില്‍ക്കുന്ന ഓര്‍മ്മകള്‍. അപ്പോഴെല്ലാം തന്നെ ബൈബിളിലെ സംഭവങ്ങള്‍ ഓര്‍ത്തുപോകാറുണ്‌ട്. ഒരു പാട് വിഷമങ്ങള്‍ ഉണ്‌ടാകുമ്പോള്‍ പലപ്പോഴും നിരാശ തോന്നിയിട്ടുണ്‌ട്. അപ്പോഴെല്ലാം ഒരു വചനമാണ് ശക്‌തി പകര്‍ന്നിരുന്നത് ‘മനുഷ്യന്റെ ആഗ്രഹവും പ്രയത്‌നവുമല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിനും അടിസ്‌ഥാനം എന്ന്’ പിന്നീട് ആ ദയയ്ക്കായുള്ള പ്രാര്‍ത്ഥനയായി ജീവിതം [...]