ചില ഈസ്‌റ്റര്‍ ചിന്തകള്‍

By | March 30, 2010

വിശുദ്ധ ആഴ്‌ചയില്‍ ഒരിക്കല്‍ കൂടി പഴയ ഈസ്‌റ്റര്‍ അനുഭവങ്ങള്‍ ഓര്‍ത്തുപോകുന്നു. പെസഹ ദിവസം കൂട്ടുകാരുടെ വീട്ടില്‍ പാലും അപ്പവും കഴിക്കാന്‍ പോകുന്നതും, ദുഖവെള്ളിയാഴ്‌ച കാല്‍നടയായി മലയാറ്റൂര്‍ മല കയറുന്നതുമാണ്‌ ഇന്നും ദീപ്‌തമായി നില്‍ക്കുന്ന ഓര്‍മ്മകള്‍. അപ്പോഴെല്ലാം തന്നെ ബൈബിളിലെ സംഭവങ്ങള്‍ ഓര്‍ത്തുപോകാറുണ്‌ട്‌.
ഒരു പാട്‌ വിഷമങ്ങള്‍ ഉണ്‌ടാകുമ്പോള്‍ പലപ്പോഴും നിരാശ തോന്നിയിട്ടുണ്‌ട്‌. അപ്പോഴെല്ലാം ഒരു വചനമാണ്‌ ശക്‌തി പകര്‍ന്നിരുന്നത്‌ ‘മനുഷ്യന്റെ ആഗ്രഹവും പ്രയത്‌നവുമല്ല, ദൈവത്തിന്റെ ദയയാണ്‌ എല്ലാറ്റിനും അടിസ്‌ഥാനം എന്ന്‌’ പിന്നീട്‌ ആ ദയയ്ക്കായുള്ള പ്രാര്‍ത്ഥനയായി ജീവിതം മാറ്റാനാണ്‌ ശ്രമിച-ത്‌. കഴിഞ്ഞ ദുഖവെള്ളിയാഴ്‌ച മലയാറ്റൂര്‍ മലകയറിയപ്പോള്‍ മനസ്സില്‍ ഒരുപാട്‌ നിയോഗങ്ങള്‍ ഉണ്‌ടായിരുന്നു. മനസ്സില്‍ ദുഖത്തിന്റെ ഇരുള്‍ മൂടിയിരുന്നു. ഇപ്പോഴും അതില്‍ പലതും അതുപോലെ അവശേഷിക്കുന്നു. പണെ്‌ടങ്ങോ പള്ളിയില്‍ ചെയ്‌ത ഒരു പ്രസംഗത്തില്‍ വിവരിച- സംഭവം ഓര്‍ത്തുപോകുന്നു. നാടകകൃത്തായ സി.എല്‍ ജോസിന്റെ അനുഭവമാണെന്ന്‌ തോന്നുന്നു…. ഒരിക്കല്‍ അദ്ദേഹം തന്റെ അമ്മയോട്‌ ചോദിചു ‘അമ്മേ നാം ഒരുപാട്‌ കഷ്‌ടപ്പെടുന്നു…അതോടൊപ്പം നമ്മള്‍ പ്രാര്‍ത്ഥന മുടക്കാറുമില്ല എന്നിട്ടും നമ്മുടെ ദുരിതങ്ങള്‍ തീരുന്നില്ലല്ലോ ’ ആ അമ്മ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്‌ ‘ മോനെ ലോകത്ത്‌ ദുതിതങ്ങള്‍ അനുഭവിക്കുന്നവരായി നമ്മള്‍ മാത്രമല്ല ഉള്ളത്‌… നമ്മേക്കാള്‍ കഷ്‌ടപ്പെടുന്നവര്‍ ഉണ്‌ട്‌. അവരെ സഹായിച- ശേഷം ദൈവം തീര്‍ച-യായും നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും. ഒരിക്കലും നമ്മെ കൈവെടിയില്ല’.
കുരിശ്‌, സഹനം എന്നിവയെ ആശ്രയമാക്കുക എന്ന സന്ദേശമാണ്‌ ഈസ്‌റ്റര്‍ ന്‍ല്‍കുന്നതെന്ന്‌ തോന്നുന്നു. പണ്‌ട്‌ ഒരു ഈസ്‌റ്റര്‍ ദിനത്തില്‍ കിട്ടിയ ഒരു ചിന്ത കൂടി പങ്കുവെയ്ക്കട്ടെ. എന്നെ വേദോപദേശം പഠിപ്പിച- ഒരു സിസ്‌റ്റര്‍ പറഞ്ഞതാണ്‌. നാം എപ്പോഴും ചിന്തിക്കുക ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല എന്നാണ്‌… എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും നടക്കില്ല എന്ന്‌ നാം കരുതുന്ന പല കാര്യങ്ങളും നടക്കുന്നു.. ഇവയിലെല്ലാം ദൈവത്തിന്റെ കയെ-ാപ്പ്‌ പതിഞ്ഞിട്ടുണ്‌ട്‌…. പക്ഷെ പലപ്പോഴും നാം അത്‌ തിരിച-റിയാതെ പോകുന്നു…അത്രമാത്രം.
വീണ്‌ടും ഒരു ഈസ്‌റ്റര്‍ കൂടി കടന്നു വരുന്നു. സ്‌നേഹവും സഹനവും തന്നെയാണ്‌ ഇത്തവണയും സന്ദേശങ്ങള്‍. ഒരുപിടി പ്രാര്‍ത്ഥനകളുമായി, മനസ്സില്‍ മെഴുകുതിരികള്‍ എരിച-ുകൊണ്‌ട്‌ വീണ്‌ടും ദുഖങ്ങളുടെ മലകയറുകയാണ്‌…. എവിടെയോ ഒരു തെളിനീരുറവ കാത്തിരിക്കുന്നു എന്ന വിശ്വാസത്തോടെ….

Leave a Reply