ആട്ടോഗ്രാഫ്
യുവത്വം നമ്മുടെ ജീവിതത്തിലേ സുവര്‍ണ്ണ കാലഘട്ടമാണ്. നാളുകള്‍ കഴിയുമ്പോള്‍ ബ്ലാക്ക് & വൈറ്റ് ചിത്രമായി മാറിയേക്കാവുന്ന ഒരു ഓര്‍മ്മചിത്രം. നമ്മുടെ ഓര്‍മ്മയില്‍ പ്രത്യയശാസ്ര്‌തങ്ങളെ താലോലിച്ചിരുന്ന ഒരു യുവത്വമുണ്‌ട്. ഇന്നു പ്രത്യയശാസ്ര്‌തങ്ങള്‍ പടിയിറങ്ങി പോയിരിക്കുന്നു. എന്തിനോടും പ്രതികരിചിരുന്ന സാമൂഹിക പ്രതിബദ്ധത ഉണ്‌ടായിരുന്ന ഒരു തലമുറ കാലത്തിന്റെ യവനികയ്ക്കുള്ളില്‍ നിന്നും ശ്വാസം മുട്ടുന്നുണ്‌ട്. കാരണം, ഇന്നത്തെ യുവത്വത്തിന്റെ ആത്മാവിനു ജീവന്‍ നഷ്‌ടപ്പെട്ടുകൊണ്‌ടിരിക്കുന്നു
പോയ വര്‍ഷം ഇന്‍ഡ്യ വിറച്ചു നിന്നതു തീവ്രവാദ ആക്രമണത്തിന്റെ മുമ്പിലാണെന്ന കാര്യം തറപ്പിച്ചു പറയുമ്പോള്‍ ഒപ്പം ഖേദത്തോടെ രേഖപ്പെടുത്തുകയാണ്, തീവ്രവാദത്തിന്റെ ലഹരി സിരകളില്‍ കുത്തിവച്ചു ഉനാശത്തിന്റെ വിത്തുകളായി ഇറങ്ങിയിരിക്കുന്നത് 18–നും,30–നും ഇടയില്‍ പ്രായമുള്ള യുവാക്കളാണെന്ന കാര്യം! തീവ്രവാദം എന്നതു ഒരു മതത്തിന്റെ മേല്‍ ചാര്‍ത്തേണ്‌ട കുറ്റമല്ല…. പക്ഷെ മതേതരത്വ രാജ്യമായ ഇന്‍ഡ്യയില്‍ മതത്തിന്റെ പേരില്‍ തീവ്രവാദം ശക്‌തിപ്പെടുന്നു.
മനുഷ്യബോംബായും മറ്റും തീവ്രവാദത്തിന്റെ കയേ-റ്റം ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് യുവത്വത്തെ തന്നെയാണ്.തോക്കിന്‍ കുഴലിലൂടെ മാറ്റം വരുത്താന്‍ തുനിഞ്ഞിറങ്ങിയ നക്‌സലെറ്റ് ചരിത്രം കേരളത്തിനുണ്‌ട്. 70–കളില്‍ കേരളത്തെ ഞെട്ടിചുണര്‍ത്തിയ ഈ പ്രസ്‌ഥാനത്തിന്റെ ജീവിക്കുന്ന അണികള്‍ ഇന്നും കേരളത്തിലുണ്‌ട്. നമുക്കു കാണാന്‍ സാധിക്കും. മതപരിവര്‍ത്തനത്തിന്റെ പേരില്‍ തീവ്രവാദത്തിന്റെ തീവ്രത മനസ്സില്‍ കുത്തിനിറച്ചു മനുഷ്യബോംബുകളെ സൃഷ്‌ടിക്കുന്ന ഈ ഉട്ടോപ്യന്‍ ആശയത്തിന്റെ പിന്‍ഗാമികളാവുന്നതു നമ്മുടെ ചുറ്റും ജീവിക്കുന്ന യുവാക്കളാണ്. ഇനി ഒരിക്കലും അജ്‌മല്‍ കസബ്‌മാര്‍ ഇവിടെ ഉണ്‌ടാവരുത്. നിഷ്‌കളങ്കത വിടരേണ്‌ട മുഖത്ത് ക്രൂരതയുടെ മുഖം മൂടി വന്നാല്‍
ഓരോ കാലഘട്ടത്തിലും സമൂഹത്തില്‍ ചില ഇത്തിക്കണ്ണികള്‍ ഉണ്‌ടാവും. ഇന്നു കേരളക്കരയാകെ പടര്‍ന്നിരിക്കുന്ന ഇത്തിക്കണ്ണിയാണ് ഗുണ്‌ടായിസം. കേരളത്തിലെ കുപ്രസിദ്ധ ഗുണ്‌ടകളുടെ ലിസ്‌റ്റ് എടുത്താല്‍ കാണാം ടീനേജ് പ്രായത്തിലുള്ള കുറേ പയ-ത്താരുടെ പേരു വിവരങ്ങള്‍. പേനയുമായി ക്ലാസ്സില്‍ പോകേണ്‌ടവന്‍ വരുന്നതു തോക്കുമായിട്ടാണ്. പോരാത്തതിന് ഗുണ്‌ടകളെ ചെല്ലും ചിലവും കൊടുത്തുവളര്‍ത്തുന്ന രാഷ്‌ട്രിയ പ്രസ്‌ഥാനങ്ങളുടെ സ്വാധീനം.
രാഷ്‌ട്രീയം ചില നേരങ്ങളിലെങ്കിലും മെയ്ക്കരുത്തുള്ള കുറേ ഗുണ്‌ടകളെ കേരളത്തിനു നല്‍കുന്നുണ്‌ട്. പണത്തിനു വേണ്‌ടിയുള്ള അടങ്ങാത്ത ആര്‍ത്തി അവനെ ഇത്തരം കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നു. കണക്കുകള്‍ സൂചിപ്പിക്കിന്നത് കോളേജുകളില്‍ നിന്നും ക്വട്ടേഷന്‍ സംഘങ്ങളില്‍ എത്തിപ്പെടുന്നവരുടെ എണ്ണം കൂടുതലാണെന്നതു തന്നെ.
കൂട്ടുകാരുടെ മുമ്പില്‍ പണത്തിന്റെ കൊഴുപ്പുകാണിക്കാന്‍ വേണ്‌ടിയുള്ള പരക്കംപാച്ചില്‍ ഒടുക്കം അവനെ ക്വട്ടേഷന്‍ സംഘത്തില്‍ എത്തിക്കുന്നു. ഒരിക്കലും രക്ഷപെടാന്‍ സാധിക്കാത്ത വിധത്തില്‍ അതിനുള്ളില്‍ അകപ്പെട്ടുപോകുന്നു. ക്യാമ്പസിനുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്‌ടായാല്‍ ഇരുപക്ഷക്കാരും ഇപ്പോള്‍ പ്രശ്‌നം പരിഹരിക്കുന്നതു ഗുണ്‌ടകളെ ഇറക്കിയാണ്. “തലയൊന്നിനു ഇത്ര രൂപ”! കേരളത്തിന്റെ യുവത്വം ഗുണ്‌ടകളെ സൃഷ്‌ടിച-ു കൊണ്‌ടിരിക്കുകയാണ്. ലജ്‌ജാവഹം!
കേരളം ഒരിഞ്ച് സ്‌ക്രീനില്‍
കേരളത്തിന് തനതായ ഒരു സംസ്‌കാരമുണ്‌ട്. ഒരുമിച്ച് നടത്തിയ വിപ്ലവ ചരിത്രങ്ങള്‍ ഉറങ്ങുന്ന ഒരു നാടിന്റെ പുതുതലമുറ ഒരിഞ്ച് നീളമുള്ള മൊബൈല്‍ സ്‌ക്രീനിലേക്ക് സ്വയം ചുരുങ്ങി പോകുന്നു എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കേണ്‌ടതുണ്‌ട്. കല്ല് പെന്‍സില്‍ കടം കൊടുത്തിരുന്ന സൌഹൃദം ഇന്ന് മൊബൈല്‍ ക്ലിപ്പിങ്ങുകള്‍ ബ്ലൂടൂത്ത് വഴി കൈമാറുന്ന അവിശുദ്ധ സൌഹൃദങ്ങള്‍ തേടി പോവുകയാണ്.
ഇതേ ക്യാമ്പസ്സുകള്‍ തന്നെയാണ് ഒരു കാലത്ത് ചരിത്രം ബഹുമാനിച്ച് നില്‍ക്കുന്ന ഒരു പിടി നല്ല വ്യക്‌തിത്വങ്ങളെ കേരളത്തിനു സമ്മാനിച-ത്. നമുക്ക് പിറകിലുള്ള കാലത്തിലേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തിയാല്‍ ഇതു വ്യക്‌തമാകും. കേരളത്തിന്റെ അന്നത്തെ യുവത്വം അത്രയും സാമൂഹിക പ്രതിബദ്ധതയുള്ളതയിരുന്നു.
സഹോദര സ്‌നേഹം നല്‍കി ജീവിക്കേണ്‌ട സ്‌ഥാനത്ത് സ്വന്തം സഹപാഠിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ ഒപ്പി എടുക്കുക… ഇന്റെര്‍നെറ്റിന്റെ വിശാലമായ പേജുകളില്‍ ‘ഹിറ്റുകള്‍’ സമ്മാനിച്ച് മുന്നേറുമ്പോള്‍ അവള്‍ ആത്മഹത്യയുടെ വഴിയേ… ഇത്തരം ഹിറ്റുകള്‍ തകര്‍ത്താടുന്ന കാലമാണിത്. പെണ്‍കുട്ടികളുടെ മാനത്തിന് വിലയില്ലാത്ത നാടായി കേരളം മാറുമ്പോള്‍ ‘പീഡനങ്ങളുടെ സ്വന്തം നാട്’ എന്ന ഖ്യാതി കൂടി കേരളം ചോദിച്ച് വാങ്ങുന്നു. ഗ്ലാമറസ്സായി വസ്ര്‌തം ധരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കാന്‍ മൊബൈല്‍ ക്യാമറകള്‍ക്ക് നിമിഷങ്ങള്‍ മതി. ഇതു സൈബര്‍ യുഗത്തിന്റെ കറുത്ത മുഖം. കോളേജുകളില്‍, കുട്ടികളുടെ വസ്ര്‌തധാരണ രീതിയില്‍ മാതാപിതാക്കളുടെ ശ്രദ്ധ പതിയേണ്‌ട സമയം അതിക്രമിച-ിരിക്കുന്നു. ഓരോ ദിവസവും എത്രയേറെ പുതുമയോടെ ക്യാമ്പസ്സില്‍ പ്രത്യക്ഷപ്പെടാന്‍ സാധിക്കുമോ അത്രയേറെ പുതുമ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുന്ന നമ്മുടെ യുവത്വം എന്തേ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്തത്
മീഡിയായില്‍ കാണുന്ന കോമാളിത്തരങ്ങള്‍ അനുകരിക്കാന്‍ തയാറായി നില്‍ക്കുന്ന പുതിയ ജനതയുടെ മേനി പ്രദര്‍ശനങ്ങള്‍ നിയന്ത്രിക്കേണ്‌ട സമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ കേരളത്തിന്റെ ചരിത്രത്തിനു പുല്ലുവില കല്‍പിക്കുന്ന രീതിയിലാകും അത്.. കാരണം മാറ് മറയ്ക്കാന്‍ അവകാശം തേടി സമരം ചെയ്‌തിട്ടുള്ള പാരമ്പര്യം ആണ് നമ്മുടേത്.
ഇതെഴുതുമ്പോള്‍ ക്രിസ്‌തുവിന്റെ വാക്കുകള്‍ ഓര്‍മ്മ വരികയാണ്..
“ഈ ചെറിയവരില്‍ ഒരുവന് ദുഷ്‌പ്രേരണ നല്‍കുന്നതിനേക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്”(ലൂക്ക 17:2).
ഓര്‍മ്മയില്‍ ഇരിക്കട്ടെ ഈ വാക്കുകള്‍.
ഈ ഓട്ടോഗ്രാഫ് ഇവിടെ അവസാനിക്കുന്നില്ല….
.








February 5th, 2010 at 9:04 am
hey Vinuu.. gud job.. congrats.
February 5th, 2010 at 9:53 am
Little bit cliche, but good effort…I appreciate the purpose
February 5th, 2010 at 4:08 pm
Great going, Vineeta. A very good analysis of the current society. What about some good initiatives from the youth. Someone should write about it too.
February 16th, 2010 at 9:35 am
Hi Vinu….Its A Great Job……Congrats